ഞാനും എന്റെ കുടുംബവും

ഞാനും എന്റെ കുടുംബവും ഞങ്ങള്‍ യഹോവയെ സേവിക്കും (2)
ആയുഷ്കാലം അഖിലവും ആശ്രയിപ്പാന്‍ യോഗ്യന്‍ താന്‍ (2)
കോട്ടയും പ്രത്യാശയും എന്‍ ശൈലവും നല്‍ ശരണവും (ഞാനും എന്റെ..)

കഷ്ടങ്ങളില്‍ നല്‍ തുണ തുഷ്ടിയേകും വല്ലഭന്‍ (2)
ദൈവമക്കള്‍ക്കനിഷം ശ്രേഷ്ഠ ദാനമേകും താതന്‍ താന്‍ (2) (ഞാനും എന്റെ..)

തലമുറകള്‍ക്കധിപനായ് വഴി നടത്തും പാലകന്‍ (2)
അഗ്നിത്തൂണായ് സ്നേഹ സ്തംഭമായ്‌ മരുവില്‍ ജയമായ്‌ കാത്തവന്‍ (2) (ഞാനും എന്റെ..)