കരുണാദയ സാഗരമേ

കരുണാദയ സാഗരമേ
പ്രിയ നാഥന്‍ യേശുവേ
വരുന്നിതാ നിന്‍ സവിധേ
നിന്‍ മക്കള്‍ താഴ്മയായ്‌

നിറയ്ക്കണേ നിന്‍ സ്നേഹം
നാഥാ നിന്‍ ദാസരില്‍
നല്‍കണേ നല്‍ വരം
നാഥാ നിന്‍ മക്കളില്‍ (കരുണാദയ..)

കൂരിരുളിന്‍ താഴ്വരയില്‍
ഏകനായി തീര്‍ന്നുവോ
കാത്തുപാലിച്ചീടും എന്നെ
തന്‍ കരങ്ങളാല്‍ (2)
ശരണാര്‍ത്ഥിയായ്‌ തിരുസന്നിധേ
അണയുന്നിതാ, അഭയം നീ എകീടണമേ (കരുണാദയ..)

ഇന്നയോളം തുണച്ചവന്‍
എന്നുമെന്നും തുണയ്ക്കുന്നോന്‍
വന്ദിക്കുന്നു നിന്‍ പാദത്തില്‍
നന്ദിയോടെ ഞാന്‍ (2)
ജീവനാളെല്ലാം സ്തോത്രയാഗത്താല്‍
സ്തുതിച്ചിടുമേ അരികില്‍ നീ എന്നും ഇല്ലയോ (കരുണാദയ..)