എന്‍ മനമെ യഹോവയെ

എന്‍ മനമെ യഹോവയെ വാഴ്‌ത്തിടുക
അവന്റെ വിശുദ്ധനാമത്തെ വാഴ്‌ത്തുക
എന്‍ മനമെ യഹോവയെ വാഴ്‌ത്തിടുക
അവന്റെ ഉപകാരങ്ങള്‍ ഒന്നും മറന്നീടാതെ (2)

യഹോവ നിന്റെ അകൃത്യമൊക്കെയും മോചിക്കുന്നു
നിന്റെ രോഗങ്ങളെല്ലാം സൗഖ്യമാക്കുന്നു (2)
അവന്‍ നിന്റെ ജീവനെ വീണ്ടെടുക്കുന്നു
ദയയും കരുണയും അണിയിക്കുന്നു

കഴുകന്‍പോല്‍ നിന്‍ യൗവ്വനം പുതുകി വരാന്‍
നിന്റെ വായ്‌ക്കവന്‍ നന്മകൊണ്ടു തൃപ്‌തി തരുന്നു (2)
പീഡിതന്മാര്‍ക്കു നല്ല നീതിപാലകന്‍
കരുണയും കൃപയും എന്നുമുള്ളവന്‍