ഞാന്‍ നിന്നെ കൈവിടുമോ

ഞാന്‍ നിന്നെ കൈവിടുമോ?
ഒരുനാളും മറക്കുമോ? (2)
ആരു മറന്നാലും മറക്കാത്തവന്‍
അന്ത്യത്തോളം കൂടെയുള്ളവന്‍ (2) (ഞാന്‍ നിന്നെ..)

കാക്കയാലാഹാരം നല്‍കിയവന്‍
കാട പക്ഷികളാല്‍ പോറ്റിയവന്‍ (2)
കാണുന്നവന്‍ എല്ലാം അറിയുന്നവന്‍
കണ്മണി പോലെന്നെ കാക്കുന്നവന്‍ (2) (ഞാന്‍ നിന്നെ..)

മരുഭൂമിയില്‍ മന്ന ഒരുക്കിയവന്‍
മാറയെ മധുരമായ്‌ തീര്‍ത്തവന്‍ (2)
മാറാത്തവന്‍ ചിറകില്‍ മറയ്ക്കുന്നവന്‍
മഹത്വത്തില്‍ എന്നെ ചേര്‍ക്കുന്നവന്‍ (2) (ഞാന്‍ നിന്നെ..)