യഹോവാ എന്റെ ഇടയനല്ലോ

യഹോവാ എന്റെ ഇടയനല്ലോ എനിക്കൊന്നിനും മുട്ടുണ്ടാകില്ല
പച്ചയായ പുറങ്ങള്‍ തോറും മെച്ചമായ്‌ പോറ്റുന്നു ഇടയന്‍ (യഹോവാ..)

ഇടയന്‍ {ഇടയന്‍} നല്ല ഇടയന്‍
എനിക്കേറ്റം അടുത്ത ഉടയോന്‍
എന്റെ യേശു നല്ല ഇടയന്‍

സ്വസ്ഥമായ നദിയരികെ സുഖത്തോടെന്നെ നടത്തിടുന്നു
എന്റെ പ്രാണനെ തണുപ്പിക്കുന്നു നീതിപാതയില്‍ നടത്തിടുന്നു (ഇടയന്‍..)

കൂരിരുള്‍ താഴ്വരയില്‍ നടന്നാല്‍ ഒരു അനര്‍ത്ഥവും ഭയപ്പെടില്ലാ
എന്നോടു കൂടെ ഇരിക്കും നിന്റെ വടിയും കോലും ആശ്വാസമാം (ഇടയന്‍..)

ശത്രുക്കള്‍ കാണ്‍കെ വിരുന്നൊരുക്കി അഭിഷേകതൈലം തലയില്‍
ആയുഷ്കാലം പിന്‍ ചെല്ലും കരുണ.. നീണാള്‍ വസിക്കും തന്നാലയത്തില്‍
(ഇടയന്‍..)