താതന്റെ മാര്‍വ്വല്ലേ ചൂടെനിക്ക്‌

താതന്റെ മാര്‍വ്വല്ലേ ചൂടെനിക്ക്‌
താതന്റെ കൈയ്യല്ലേ തണലെനിക്ക് (2)
കൊതിയേറുന്നേ അരികില്‍ വരാന്‍
തിരുപാദത്തില്‍ കിടന്നിടുവാന്‍ (2)

ആരാധനാ.. ആരാധനാ.. (4)

തുല്യം ചൊല്ലാന്‍ ആരുമില്ലേ
അങ്ങേപ്പോലെ യേശുവേ (2)
ജീവനേ സ്വന്തമേ
അങ്ങേ മാര്‍വ്വില്‍ ചാരുന്നു ഞാന്‍ (2) (ആരാധനാ..)

അങ്ങേപ്പോലെ സ്നേഹിച്ചീടാന്‍
ആവതില്ല ആര്‍ക്കുമേ (2)
സ്നേഹമേ പ്രേമമേ
അങ്ങേ മാര്‍വ്വില്‍ ചാരുന്നു ഞാന്‍ (2) (ആരാധനാ..)