തുണതേടി അലയുമീ പാപി

തുണതേടി അലയുമീ പാപി ഞാന്‍ പാപി ഞാന്‍
നിന്‍ തിരുക്കരം നീട്ടി നീ താങ്ങണേ ദേവനേ (2)

ഇരുളില്‍ വാതായനം തേടി ഞാന്‍
അതിലൊളിയമ്പുകള്‍ കണ്ടോടി ഞാന്‍ (2)
എന്‍ പാപക്കറകള്‍ നീ നീക്കി
മാറോടണച്ചു തലോടീ.. ദയയേകു ഇനിമേല്‍
പദതാരിലടിയന്‍..
ശരണം.. ശരണം.. നാഥാ (തുണതേടി..)

അകതാരിലായിരം മോഹങ്ങള്‍
തിന്മക്കസവേകുമായിരം പാപങ്ങള്‍
കനലേറ്റു വാടും എന്‍ ഹൃദയം
തണലേറ്റു വാഴാന്‍ എന്‍ ഉള്ളം
കൊതിക്കുന്നെന്നാളും തുടിക്കുന്നെന്‍ മാനസം
ശരണം ശരണം നാഥാ.. (തുണതേടി..)