സര്‍വ്വലോകാധിപാ

സര്‍വ്വലോകാധിപാ നമസ്കാരം!
സകലസൃഷ്ടികര്‍ത്താ നമസ്കാരം!
ധര, കടല്‍, ജീവന്‍, വാനവും സൃഷ്ടിച്ച
ദയാപര പിതാവേ നമസ്കാരം!

തിരു അവതാരം നമസ്കാരം!
ജഗതി രക്ഷിതാവേ നമസ്കാരം!
ധര തന്നില്‍ മനുഷ്യര്‍ ജീവനെ വരിപ്പാന്‍
തരു തന്നില്‍ മരിച്ചോന്‍ നമസ്കാരം!

ത്രിത്തോഴിലുള്ളോന്‍ നമസ്കാരം!
ത്രിയേകനാഥാ നമസ്കാരം!
കര്‍ത്താധികര്‍ത്താ, കാരുണ്യക്കടലേ,
പ്രപഞ്ചത്തിന്‍ പിതാവേ നമസ്കാരം!