യേശുവില്‍ ഒന്നായ്‌ ഒരു

യേശുവില്‍ ഒന്നായ്‌ ഒരുമനമായ്‌
ഉത്തമരായ്‌ എന്നും ജീവിക്കാം (2)
സ്നേഹത്തിന്‍ വചനം അനുസരിക്കാം
ദൈവം നമ്മോടരുളിടുന്നു (2)

നീതി തന്‍ കിരീടം പ്രാപിക്കാം
സത്യത്തിന്‍ പാതയെ സ്വീകരിക്കാം (2)
ദൈവവചനത്തില്‍ ശക്തിപ്പെടാന്‍
ഉണര്‍ന്നിരിക്കാം വിശ്വാസത്താല്‍ (2) (യേശുവില്‍..)

യേശുവിന്‍ സാക്ഷിയായ്‌ ജീവിക്കാം
പ്രാര്‍ത്ഥനയില്‍ എന്നും ഉറ്റിരിക്കാം (2)
ജീവവെളിച്ചം പ്രാപിച്ചിടാം
പ്രകാശിച്ചീടാം യേശുവിനായ്‌ (2) (യേശുവില്‍..)