എന്‍ സങ്കടങ്ങള്‍ സകലവും

എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി
സം‍ഹാരദൂതനെന്നെ കടന്നുപോയി (2)

കുഞ്ഞാടിന്റെ വിലയേറിയ നിണത്തില്‍
മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാക്ഷണത്തില്‍ (2) (എന്‍ സങ്കടങ്ങള്‍..)

ഫറവോനു ഞാനിനി അടിമയല്ല
പരമസീയോനില്‍ ഞാനന്യനല്ല (2) (എന്‍ സങ്കടങ്ങള്‍..)

മാറായെ മധുരമാക്കി തീര്‍ക്കുമവന്‍
പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍ (2) (എന്‍ സങ്കടങ്ങള്‍..)

മനോഹരമായ കനാന്‍ ദേശമേ
അതേ എനിക്കഴിയാത്തൊരവകാശമേ (2) (എന്‍ സങ്കടങ്ങള്‍..)

ആനന്ദമേ പരമാനന്ദമേ
കനാന്‍ ജീവിതമെനിക്കാനന്ദമേ (2) (എന്‍ സങ്കടങ്ങള്‍..)

എന്റെ ബലവും എന്റെ സം‍ഗീതവും
എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ (2) (എന്‍ സങ്കടങ്ങള്‍..)