കരുതുന്നവന്‍ ഞാനല്ലയോ

കരുതുന്നവന്‍ ഞാനല്ലയോ
കലങ്ങുന്നതെന്തിനു നീ
കണ്ണുനീരിന്റെ താഴ്വരയില്‍
കൈവിടുകയില്ല ഞാന്‍ നിന്നെ

എന്റെ മഹത്വം കാണുക നീ
എന്റെ കൈയില്‍ തരിക നിന്നെ
എന്റെ ശക്തി ഞാന്‍ നിന്നില്‍ പകര്‍ന്നു
എന്നു നടത്തിടും കൃപയില്‍ (2)

എല്ലാവരും നിന്നെ മറന്നാല്‍
ഞാന്‍ നിന്നെ മറന്നീടുമോ
എന്റെ കരത്തില്‍ നിന്നെ വഹിച്ചു
എന്നും നടത്തീടും ധരയില്‍ (2)

അബ്രഹാമിന്റെ ദൈവമല്ലയോ
അത്ഭുതങ്ങള്‍ ചെയ്കയില്ലയോ
ചെങ്കടലിലും വഴി തുറപ്പാന്‍
ഞാനിന്നും ശക്തനല്ലയോ (2)