ഏഴു വിളക്കിന്‍ നടുവില്‍

ഏഴു വിളക്കിന്‍ നടുവില്‍
ശോഭ പൂര്‍ണ്ണനായ്
മാറത്തു പൊന്‍ കച്ചയണിഞ്ഞും
കാണുന്നേശുവെ

ആദ്യനും അന്ത്യനും നീ മാത്രമേശുവേ
സ്തുതികള്‍ക്കും പുകഴ്‌ചയ്‌ക്കും
യോഗ്യന്‍ യേശുവെ
ഹാലേലുയ്യാ.. ഹാലേലുയ്യാ..

നിന്റെ രൂപവും ഭാവവും
എന്നിലാകട്ടെ
നിന്റെ ആത്മശക്തിയും
എന്നില്‍ കവിഞ്ഞിടട്ടെ (ആദ്യനും..)

എന്റെ ഇഷ്ടങ്ങള്‍ ഒന്നുമേ
വേണ്ടെന്‍ യേശുവെ
നിന്റെ ഹിതത്തില്‍ നിറവില്‍
ഞാന്‍ പ്രശോഭിക്കട്ടെ (ആദ്യനും..)