ശാന്തിയേകുവാന്‍

ശാന്തിയേകുവാന്‍ ജീവജലവുമായ്
ഇടയനായ ഞാന്‍ തേടി വന്നിതാ
എന്റെ ജീവനില്‍ പങ്കുചേര്‍ത്തിടാം
ആനന്ദം പകര്‍ന്നിടാം ആത്മാവില്‍ നിറഞ്ഞിടാം

കാല്‍വരിക്കുന്നിന്‍ മേലെന്‍ ജീവിതം
സമര്‍പ്പിച്ചു യാഗമായ് (2)
ഈ പ്രപഞ്ചമുയര്‍ത്തെണീക്കുവാന്‍
മരണ വേദനാ.. സഹിച്ചു ഞാനിതാ
മഹിമയേറിടും കുരിശിന്മേലിതാ
നിനക്കായ് ബലിയേകി നീയറിയുക  (ശാന്തി..)

ഞാന്‍ തരും ഹൃദ്യമായ ശാന്തിയില്‍
നില നിന്നു നീയെന്നും എന്‍ പ്രകാശ കിരണമാകുവിന്‍ (2)
അടഞ്ഞ മനസ്സുകള്‍ തുറന്നു ഭൂവിതില്‍
അകന്ന കണ്ണികള്‍ ഇണക്കി ചേര്‍ക്കുവാന്‍
വിലയായ് സ്വയമേകി നീ പോവുക (ശാന്തി..)