ചാവതാമെന്നില് ജീവന് നല്കുകേ
ദൈവാത്മാവേ ഇപ്പോള്‍
ചേരുക എന്നില്‍ ഞാന്‍ ചാരീടുവാന് (ദൈവാ..)
പാപത്തെപ്പറ്റി ദു:ഖിപ്പാനെന്നെ
ദൈവാത്മാവേ ഇപ്പോള്‍
പാപത്തിന് ദോഷം നന്നായ് കാണിക്ക (ദൈവാ..)
യേശുവിലെനിക്കാശ നല്‍കുക
ദൈവാത്മാവേ ഇപ്പോള്‍
യേശുവിന് ഭംഗി എന്നെ കാട്ടുക (ദൈവാ..)
പ്രാര്ത്ഥനയതില് ശക്തനാക്കെന്നെ
ദൈവാത്മാവേ ഇപ്പോള്‍
തീര്ത്തരുളീടുകെന്റെ കേടുകള്‍ (ദൈവാ..)
ചിത്തമായതില് ശുദ്ധി നല്‍കുക
ദൈവാത്മാവേ ഇപ്പോള്‍
ശക്തിയില്‍ എന്നെ നീ വളര്‍ത്തുക (ദൈവാ..)
യേശുവിനു നല് ദാസനാക്കെന്നെ
ദൈവാത്മാവേ ഇപ്പോള്‍
നീ നിറയ്ക്കെന്നെ നിന് വചനത്താല്‍ (ദൈവാ..)