മഞ്ഞിന്‍ കണങ്ങള്‍ താരാട്ടു

മഞ്ഞിന്‍ കണങ്ങള്‍ താരാട്ടു പാടി
വിണ്ണിലെ പോന്നോമലുണ്ണി പിറന്നു
ആനന്ദ ഗാനത്താല്‍ പുളകം പകര്‍ന്നു
സ്വര്‍ഗ്ഗീയ മാലാഖ വൃന്ദമൊന്നായ്‌ (2)

ബേതലഹേമിലെ പുല്‍ത്തൊഴുത്തില്‍
ശയിച്ചിടും പൈതലിന്‍ ശോഭ തേടി (2)
അജപാലവൃന്ദം ഗമിച്ചിടുന്നു
രക്ഷകനീശോയെ വണങ്ങിടുന്നു (2) (മഞ്ഞിന്‍..)

സ്നേഹത്തിന്‍ മാതൃക കാട്ടുവാനായ്‌
താഴ്മയിന്‍ കണങ്ങള്‍ ഏറ്റുവാങ്ങി (2)
ആരോമല്‍ പൈതലാം ഉണ്ണി പിറന്നു
രാജാക്കന്മാരിലും ഉന്നതനായ്‌ (2) (മഞ്ഞിന്‍..)