ഉണര്‍വ്വരുള്‍ക ഇന്നേരം ദേവാ

ഉണര്‍വ്വരുള്‍ക ഇന്നേരം ദേവാ
ആത്മതേജസ്സിനാലെ മേവാന്‍
ഈ യുഗാന്ത്യവേളയില്‍
വാനില്‍ നിന്നു ഞങ്ങളില്‍ (ഉണര്‍വ്വരുള്‍ക..)

താവക പൂമുഖത്തിന്‍ ദര്‍ശനം ദാസരില്‍ നല്‍കുക (2)
ദൂതവൃന്ദം സാദരം വാഴ്ത്തിടും ആശിഷ ദായകാ
ഹല്ലേലൂയ പാടുവാന്‍ അല്ലല്‍ പാടേ മാറുവാന്‍
ദയ തോന്നണമേ സ്വര്‍ഗ്ഗതാതാ (ഈ യുഗാന്ത്യ..)

ആണ്ടുകള്‍ ആകവേ തീര്‍ന്നിടും ആയതിന്‍ മുന്നമേ (2)
നാഥാ നിന്‍ കൈകളിന്‍ വേലയെ ജീവിപ്പിക്കേണമേ
നിന്നാത്മാവിലാകുവാന്‍ നിത്യാനന്ദം നേടുവാന്‍
കൃപയേകണമേ സ്വര്‍ഗ്ഗതാതാ (ഈ യുഗാന്ത്യ..)

ആദിമസ്നേഹവും ജീവനും ത്യാഗവും മാഞ്ഞു പോയ്‌ (2)
ദൈവവിശ്വാസമോ കേവലം പേരിനു മാത്രമായ്
വന്നാലും നിന്നാലയേ തന്നാലും ജീവാവിയെ
തവവാഗ്ദത്തം പോല്‍ സ്വര്‍ഗ്ഗതാതാ (ഈ യുഗാന്ത്യ..)

കാഹളനാദവും കേള്‍ക്കുവാനാസന്ന കാലമായ്‌ (2)
വാനില്‍ നീ വേഗത്തില്‍ ശോഭിക്കും ആത്മമണാളനായ്
നിന്‍ വരവിന്‍ ലക്ഷ്യങ്ങള്‍ എങ്ങുമേ കാണുന്നെങ്ങള്‍
ഒരുക്കീടണമേ സ്വര്‍ഗ്ഗതാതാ (ഈ യുഗാന്ത്യ..)