മറവിടമായെനിക്കേശു

മറവിടമായെനിക്കേശുവുണ്ട്
മറച്ചീടുമവനെന്നെ ചിറകടിയില്‍
മറന്നീടാതിവിടെന്നെ കരുതീടുവാന്‍
മാറാതെയവനെന്റെയരികിലുണ്ട്

അനുദിനവും അനുഗമിപ്പാന്‍
അവന്‍ നല്ല മാതൃകയാകുന്നെനിക്ക്
ആനന്ദ ജീവിത വഴിയിലിന്ന്‍
അനുഗ്രഹമായെന്നെ നടത്തിടുന്നു..  (മറവിട..)

പലവിധമാം എതിരുകളെന്‍
പാതയിലടിക്കടി ഉയര്‍ന്നിടുമ്പോള്‍
പാലിക്കും പരിചോടെ പരമനെന്നെ
പതറാതെ നില്‍ക്കുവാന്‍ ബലം തരുന്നു.. (മറവിട..)

വിളിച്ച ദൈവം വിശ്വസ്തനല്ലോ
വഴിയില്‍ വലഞ്ഞു ഞാനലയാനിട-
വരികയില്ലവനെന്നെ പിരികയില്ല
വലതുകൈയ് പിടിച്ചെന്നെ നടത്തിടുന്നു.. (മറവിട..)

ഇതാ വേഗം ഞാന്‍ വാനവിരവില്‍
ഇനിയും വരുമെന്നരുളി ചെയ്ത
ഈ നല്ല നാഥനെ കാണുവാനായ്
ഇരവും പകലുമെണ്ണി വസിച്ചിടുന്നു.. (മറവിട..)