നീയെന്നെ മറന്നോ നാഥാ

നീയെന്നെ മറന്നോ നാഥാ
എന്‍ ഹൃദയം ഉരുകുന്നു ദേവാ (2)
നീയെന്നെ വെടിഞ്ഞോ ദേവാ
എന്‍ മാനസം നീറുന്നു നാഥാ (2) (നീയെന്നെ..)

ആകുലനാണു ഞാന്‍ രോഗങ്ങള്‍ പേറുന്നു
നീയെന്നെ മറന്നോ നാഥാ (2)
ആഴിയില്‍ താഴുന്നോന്‍ കരയറിയാത്തവന്‍
നീയെന്നെ വെടിഞ്ഞോ ദേവാ (2) (നീയെന്നെ..)

സ്നേഹിതരില്ലാത്തോന്‍ വൈരികളേറിയോന്‍
നീയെന്നെ മറന്നോ നാഥാ (2)
ഉള്ളം തകര്‍ന്നവന്‍ ഉറ്റവരില്ലാത്തോന്‍
നീയെന്നെ വെടിഞ്ഞോ ദേവാ (2) (നീയെന്നെ..)

ആലവിട്ടോടിയ ആടിനെപ്പോലെ ഞാന്‍
നീയെന്നെ മറന്നോ നാഥാ (2)
ആനന്ദം തേടി ഞാന്‍ അങ്ങയെ കൈവിട്ടു
നീയെന്നെ വെടിഞ്ഞോ ദേവാ (2) (നീയെന്നെ..)