നിനക്കായ്‌ കരുതും അവന്‍

നിനക്കായ്‌ കരുതും അവന്‍ നല്ല ഓഹരി
കഷ്ടങ്ങളില്‍ നല്ല തുണയേശു
കണ്ണുനീര്‍ അവന്‍ തുടയ്ക്കും (2)

വഴിയൊരുക്കും അവന്‍ ആഴികളില്‍
വലം കൈ പിടിച്ചെന്നെ വഴിനടത്തും (2)
വാതിലുകള്‍ പലതും അടഞ്ഞിടിലും
വല്ലഭന്‍ പുതുവഴി തുറന്നിടുമേ (2) (നിനക്കായ്‌..)

വാഗ്ദത്തം നമ്മുടെ നിക്ഷേപമേ
വാക്കുപറഞ്ഞവന്‍ മാറുകില്ല (2)
വാനവും ഭൂമിയും മാറിടുമേ
വചനങ്ങള്‍ക്കൊരു മാറ്റമില്ല (2) (നിനക്കായ്‌..)

രോഗങ്ങളാല്‍ നീ വലയുകയോ
ഭാരങ്ങലാല്‍ നീ തളരുകയോ (2)
അടിപ്പിണരാല്‍ അവന്‍ സൌഖ്യം തരും
വചനമയച്ചു നിന്നെ വിടുവിച്ചിടും (2) (നിനക്കായ്‌..)