ജീവിതപാതകള്‍ ഇരുളാം

ജീവിതപാതകള്‍ ഇരുളാം
ജീവിതയാത്രയില്‍ തളരാം (2)
പാദങ്ങളപ്പോള്‍ കുഴയാം
അരുതേ പതറരുതേ (2)

ശക്തനാകും ദൈവമെന്നും
താങ്ങായ് കൂടെ വരും (2) (ജീവിത..)

ജീവിതസ്വപ്നങ്ങള്‍ തകരാം
ജീവിതമോഹങ്ങള്‍ കരിയാം (2)
നിരാശയുള്ളില്‍ തെളിയാം
അരുതേ കരയരുതേ (2) (ശക്തനാകും..)

ജീവിതബന്ധങ്ങള്‍ അഴിയാം
ജീവിതവേദികളുലയാം (2)
ഉള്ളം നീറിപ്പിടയാം
അരുതേ ഭയമരുതേ (2) (ശക്തനാകും..)