യേശുവെപ്പോലെ ആകുവാന്‍

യേശുവെപ്പോലെ ആകുവാന്‍-


യേശുവിന്‍ വാക്കു കാക്കുവാന്‍
യേശുവെ നോക്കി ജീവിപ്പാന്‍-


ഇവയെ കാംക്ഷിക്കുന്നു ഞാന്‍

ഉറപ്പിക്കെന്നെ എന്‍ നാഥാ
നിറയ്ക്കയെന്നെ ശുദ്ധാത്മാ
ക്രിസ്തന്‍ മഹത്വത്താലെ ഞാന്‍
മുറ്റും നിറഞ്ഞു ശോഭിപ്പാന്‍

പ്രാര്‍ഥനയാല്‍ എപ്പോഴും ഞാന്‍-ജാഗരിച്ചു പോരാടുവാന്‍
നിന്റെ സഹായം നല്‍കുക-എന്റെ മഹാ പുരോഹിതാ (ഉറപ്പിക്കെന്നെ..)

വാഗ്ദാത്തമാം നിക്ഷേപം ഞാന്‍ ആകെയെന്‍ സ്വന്തം ആക്കുവാന്‍
പൂര്‍ണ്ണപ്രകാശം രക്ഷകാ-പൂര്‍ണ്ണ വിശ്വാസത്തെയും താ (ഉറപ്പിക്കെന്നെ..)

ഭീരുത്വത്താല്‍ അനേകരും-തീരെപ്പിന്മാറി ഖേദിക്കും
ധീരത നല്‍കുകേശുവേ-വീരനാം സാക്ഷി ആക്കുകേ (ഉറപ്പിക്കെന്നെ..)

കഷ്ടതയിലും പാടുവാന്‍-നഷ്ടം അതില്‍ക്കൊണ്ടാടുവാന്‍
ശക്തി അരുള്‍ക നാഥനേ-ഭക്തിയില്‍ പൂര്‍ണ്ണന്‍ ആക്കുകെ (ഉറപ്പിക്കെന്നെ..)

യേശുവിന്‍കൂടെ താഴുവാന്‍-യേശുവിന്‍കൂടെ വാഴുവാന്‍
യേശുവില്‍ നിത്യം ചേരുവാന്‍-ഇവയെ കാംക്ഷിക്കുന്നു ഞാന്‍ (ഉറപ്പിക്കെന്നെ..)