യേശു ഇന്നു ജനിച്ചു

യേശു ഇന്നു ജനിച്ചു
ദൈവം അവതരിച്ചു
നമ്മെ രക്ഷിച്ചീടാന്‍

ദൈവത്തിന്നു സ്തോത്രം
സ്തോത്രം സ്തോത്രം സ്തോത്രം
ദൈവത്തിന്നു സ്തോത്രം
സര്‍വ്വരും പാടീടേണം

ദാവീദിന്‍റെ ഗ്രാമത്തില്‍
ബെത്ലഹേം നഗരത്തില്‍
ശിശു ഭൂജാതനായ്‌-
ദൈവത്തിന്നു - സ്തോത്രം

ദൈവ ദൂതന്മാര്‍ വന്നു
ലോകരോടറിയിച്ചു
ഈ സുവിശേഷത്തെ-
ദൈവത്തിന്നു - സ്തോത്രം

ദൈവത്തിനു മഹത്വം
മര്‍ത്യരില്‍ പ്രസാദവും
സമ്പൂര്‍ണ്ണമായ്‌ വന്നു-
ദൈവത്തിന്നു - സ്തോത്രം

യൂദന്മാരഖിലവും
ശേഷം സര്‍വ്വജനവും
ഐക്യമായ്‌ പാടണം-
ദൈവത്തിന്നു - സ്തോത്രം