എന്‍ യേശുവിന്‍ സന്നിധിയില്‍

എന്‍ യേശുവിന്‍ സന്നിധിയില്‍
എന്നും ഗീതങ്ങള്‍ പാടിടും ഞാന്‍ (2)
തന്റെ മാധുര്യമേറിടും നാമമതില്‍
സ്തുതിഗീതങ്ങള്‍ പാടിടും ഞാന്‍ (2) (എന്‍..)

കണ്ണുനീരവന്‍ തുടച്ചിടുമേ
കരുണയിന്‍ കരം നീട്ടിടുമേ (2)
എന്റെ കാല്‍വരി നായകന്‍ യേശു മതി
നിന്റെ പാപങ്ങള്‍ അകറ്റിടുവാന്‍ (2) (എന്‍..)

പരമന്‍ വിളി കേട്ടിടുമ്പോള്‍
പരമാനന്ദം ലഭിച്ചിടുമേ (2)
എന്റെ അകൃത്യങ്ങളൊക്കെയും
അവന്‍ കൃപയാല്‍ അതിവേഗമകന്നിടുമേ (2) (എന്‍..)