എണ്ണി എണ്ണി സ്തുതിക്കുവാന്‍

എണ്ണി എണ്ണി സ്തുതിക്കുവാന്‍
എണ്ണമില്ലാത്ത കൃപകളിനാല്‍
ഇന്നയോളം തന്‍ ഭുജത്താല്‍
എന്നെ താങ്ങിയ നാമമേ (എണ്ണി എണ്ണി..)

ഉന്നം വെച്ച വൈരിയിന്‍
കണ്ണിന്‍ മുന്‍പില്‍ പതറാതെ (2)
കണ്‍ മണി പോല്‍ കാക്കും കരങ്ങളില്‍
നിന്നെ മൂടി മറച്ചില്ലേ (2) (എണ്ണി എണ്ണി..)

യോര്‍ദ്ദാന്‍ കലങ്ങി മറിയും
ജീവിത ഭാരങ്ങള്‍ (2)
ഏലിയാവിന്‍ പുതപ്പെവിടെ
നിന്റെ വിശ്വാസ ശോധനയില്‍ (2) (എണ്ണി എണ്ണി..)

നിനക്കെതിരായ് വരും
ആയുധം ഫലിക്കയില്ല (2)
നിന്റെ ഉടയവന്‍ നിന്നവകാശം
തന്റെ ദാസരിന്‍ നീതിയവന്‍ (2) (എണ്ണി എണ്ണി..)