കുരിശുമായ് നിന്റെ കൂടെ

കുരിശുമായ് നിന്റെ കൂടെ വരാം
ക്രൂശിതനാഥാ കനിയണമേ
തിരുമുറിപ്പാടുകള്‍ ഏറ്റുവാങ്ങുവാന്‍
തിരുനാദമെന്നില്‍ തെളിയേണമേ (കുരിശുമായ്..)

പരപീഡയേറ്റ് ഞാന്‍ വിങ്ങിടുമ്പോള്‍
പരനിന്ദ കേട്ടു ഞാന്‍ തിങ്ങിടുമ്പോള്‍
അവര്‍ക്കായി പരനോട് പ്രാര്‍ത്ഥിക്കുവാന്‍
ക്ഷമിച്ചിടുന്ന സ്നേഹമായി മാറ്റണമേ (കുരിശുമായ്..)

അപരന്നായ് ഞാന്‍ ഏല്‍ക്കും വേദനകള്‍
അടിയന്നില്‍ മധുരമായ് തീര്‍ക്കണേ
ഉയിരിന്റെ നാഥാ ഉയിര്‍പ്പേകണേ
സഹനത്തിന്‍ സാക്ഷിയായ് മാറ്റണമേ (കുരിശുമായ്..)