രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്
ആത്മാവുള്ളേടത്ത് ആത്മപ്രവാഹമുണ്ട് (2)
ആരാധനയുണ്ട് ആരാധനയുണ്ട്
യേശുരാജനുള്ളേടത്ത് ആരാധനയുണ്ട്
ആരാധനയുണ്ട് ആരാധനയുണ്ട്
ആത്മാവിന്റെ ആരാധനയുണ്ട്

സൈന്യത്താലല്ല ശകതിയാലല്ല
എന്റെ ദൈവത്തിന്റെ ആത്മശക്തിയാലത്രേ (2)
വ്യര്‍ത്ഥമായുള്ള പാരമ്പര്യമല്ല
കുഞ്ഞാടിന്റെ രക്തത്തിന്റെ ശക്തിയാലത്രേ (2) (രാജാവു..)

മഹത്വത്തിനും സ്തോത്രത്തിനും
സര്‍വ്വബഹുമാനത്തിനും യോഗ്യനായവാന്‍ (2)
യഹൂദാ ഗോത്രത്തിന്‍ സിംഹമായവാന്‍
രാജാധിരാജന്‍ കര്‍ത്താധികര്‍ത്തന്‍ (2) (രാജാവു..)