വാല് ചുരുട്ടി ചുരുട്ടി

വാല് ചുരുട്ടി ചുരുട്ടി കൊമ്പുമുയര്‍ത്തി കണ്ണുമുരുട്ടി
സാത്താന്‍ വന്നേ അയ്യോ സാത്താന്‍ വന്നേ (2)
പ്രാര്‍ത്ഥിച്ചീടിന മശിഹാനാഥനെ
വഞ്ചിച്ചീടാന്‍ ഹൊയ് ഹൊയ് വഞ്ചിച്ചീടാന്‍ (2) (വാല്..)

ഇക്കാണുന്നൊരു കല്ലുകളെല്ലാം അപ്പവുമാക്കിത്തിന്നൂടേ?
സാത്താന്റെ ചോദ്യം ഹൊയ് ഹൊയ് സാത്താന്റെ ചോദ്യം (2)
വേണ്ടാ വേണ്ടാ സാത്താനേ വചനത്താലും ജീവിക്കാം (2) (വാല്..)

ആലയമുകളില്‍ കയറിച്ചെന്ന് താഴോട്ടൊന്ന് ചാടൂല്ലേ?
സാത്താന്റെ ചോദ്യം ഹൊയ് ഹൊയ് സാത്താന്റെ ചോദ്യം (2)
വേണ്ടാ വേണ്ടാ സാത്താനേ വഞ്ചിക്കല്ലേ ദൈവത്തെ (2) (വാല്..)

ഭൂതലമെല്ലാം നിന്റേതാക്കാം എന്നെയൊന്ന് വണങ്ങൂല്ലേ?
സാത്താന്റെ ചോദ്യം ഹൊയ് ഹൊയ് സാത്താന്റെ ചോദ്യം (2)
ഗെറ്റൌട്ട് ഗെറ്റൌട്ട് സാത്താനേ നാഥനെ മാത്രമേ വന്ദിക്കൂ (2)
നാഥനെ മാത്രമേ വന്ദിക്കൂ നാഥനെ മാത്രമേ വന്ദിക്കൂ