സീയോന്‍ സഞ്ചാരീ ഭയപ്പെടേണ്ടാ

സീയോന്‍ സഞ്ചാരീ ഭയപ്പെടേണ്ടാ
യാഹെന്ന ദൈവം കൂടെയുണ്ട് (2)

അവന്‍ മയങ്ങുകില്ല ഉറങ്ങുകില്ല
യിസ്രായേലിന്‍ ദൈവം കൈവിടില്ല (2) (സീയോന്‍..)

രോഗിയായ്‌ ഞാന്‍ തളര്‍ന്നാലും
ദേഹമെല്ലാം ക്ഷയിച്ചാലും (2)
ആണികളാല്‍ മുറിവേറ്റ
പാണികളാല്‍ സുഖമേകും (2) (അവന്‍ മയങ്ങുകില്ല..)

വാക്കു തന്നോന്‍ മാറുകില്ല
വാഗ്ദത്തങ്ങള്‍ പാലിച്ചിടും (2)
കൂരിരുളിന്‍ താഴ്വരയില്‍
കൂടെയുണ്ടെന്‍ നല്ലിടയന്‍ (2) (അവന്‍ മയങ്ങുകില്ല..)