എന്നില്‍ കനിയുന്ന യേശു

എന്നില്‍ കനിയുന്ന യേശു,
അവന്‍ എത്ര മാധുര്യവാന്‍ (2)
അവനില്‍ അണയുമ്പോളാശ്വാസമേകി
എന്റെ ക്ലേശങ്ങള്‍ നീക്കുന്നവന്‍ (2) (എന്നില്‍..)

എന്തിനലയുന്നു ഞാന്‍ പാരില്‍
യേശു എനിക്കെന്നും മതിയായവന്‍ (2)
കരുതിടുന്നവന്‍ എനിക്കായ് ദിനവും
തന്‍ മറവില്‍ വസിക്കും ഞാന്‍ തന്‍ ചിറകില്‍ വസിക്കും (2) (എന്നില്‍..)

ഉള്ളം കലങ്ങീടുമ്പോളേശു
ഉള്ളംകരത്തില്‍ വഹിച്ചീടുന്നു (2)
കണ്ണീര്‍ താഴ്വരയതിലും കരുതും
എനിക്കായ് കരുതുമവന്‍ എന്നെ അത്ഭുതമായ്‌ നടത്തും (2) (എന്നില്‍..)