പരിഹാര പ്രാര്‍ത്ഥന


കര്‍ത്താവായ ഈശോയേ നാളിതുവരെയും പലവിധത്തിലും തലത്തിലും രോഗബാധിതരായ എന്റെ മാതാപിതാക്കളെയും പൂര്‍വ്വികരെയും എന്നേക്കും അങ്ങേക്ക് സമര്‍പ്പിച്ചു തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാത്തതിനെക്കുറിച്ച് ഞാന്‍ ദു:ഖിക്കുന്നു.രക്ഷകനായ ഈശോയേ എന്റെ വംശത്തിന്റെ മുഴുവനും പ്രത്യേകിച്ചു എന്റെ കുടുംബത്തിന്റെയും കുടുംബാംഗങ്ങളുടെയും പ്രതിനിധിയായി നിന്നുകൊണ്ടു ഞാന്‍ ഇപ്പോള്‍ അങ്ങേക്കര്‍പ്പിക്കുന്ന എന്റെ പ്രാര്‍ത്ഥന കേട്ടു എന്നെയും അവരെയും അനുഗ്രഹിക്കണമേ.എന്നെയും കുടുംബാംഗങ്ങളെയും തകര്‍ക്കും വിധം എന്നിലും എന്റെ കുടുംബത്തിലും തലമുറകളിലും ഇതുവരെ സംഭവിച്ചിട്ടുള്ള എല്ലാ ജഡികപാപങ്ങളെയും പ്രതിയും പ്രത്യേകിച്ചു എന്റെ കുടുംബത്തില്‍ സംഭവിച്ചിട്ടുള്ള വിഗ്രഹാരാധന,അന്ധവിശ്വാസം,കൊലപാതകം,ഭ്രൂണഹത്യ,കലഹങ്ങള്‍,ഇന്നും നിലനില്ക്കുന്ന വൈരാഗ്യങ്ങള്‍,അമിത ധനസംബാധനം,പ്രകൃതിവിരുദ്ധ പാപങ്ങള്‍,പലതരം അനീതികള്‍,ലൈകീകപാപങ്ങള്‍,ഇവയെല്ലാത്തിനെയും പ്രതി ഞാന്‍ അങ്ങയോട് മാപ്പപേക്ഷിക്കുന്നു. കര്‍ത്താവേ ഞങ്ങളുടെ മേല്‍ കരുണയായിരിക്കണമേ,മരിച്ചവരും ജീവിക്കുന്നവരുമായ ഞങ്ങളുടെ കുടുംബാംഗങ്ങളുടെയും തലമുറകളുടെയും മേല്‍ കരുണയായിരിക്കണമേ.ഞാനോ എന്റെ കുടുംബാംഗങ്ങളോ,പൂര്‍വ്വികരോ,തലമുറകളോ,അങ്ങയെ നിഷേധിച്ചും,ധിക്കരിച്ചും,ഉപേക്ഷിച്ചും അന്യദൈവങ്ങളിലേക്കും ആരാധനകളിലേക്കും നീങ്ങിയിട്ടുണ്ടെങ്കില്‍ ഞാന്‍ എല്ലാവര്‍ക്കും വേണ്ടി മനസ്താപത്തോടെ മാപ്പപേക്ഷിക്കുന്നു.കര്‍ത്താവേ എന്നില്‍ കനിയണമേ.സകല തലമുറകളുടെയും രാജ്ഞിയായ പരി.അമ്മേ എന്റെ തലമുറയില്‍ വന്നിരിക്കുന്ന എല്ലാ മക്കളുടെയും ബന്ധനം അഴിക്കുവാന്‍ അമ്മ തംബുരാനോട് പറയണമേ.പ്രാര്‍ത്ഥിക്കണമേ.

(കുടുംബത്തില്‍ പാരബര്യരോഗമുണ്ടെങ്കില്‍ അത് പ്രത്യേകം സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുക)