യേശുവിന്‍ നാമം മനോഹരം

യേശുവിന്‍ നാമം മനോഹരം
ഹാ എത്ര മാധുര്യം
വിണ്ണിനു താഴെ മണ്ണിനു മീതെ
വേറൊരു നാമമില്ല

പാവന ജീവനേകി
പാപിയെ രക്ഷിപ്പാനായ്‌
ദാസരൂപം പൂണ്ട്
പാരില്‍ വന്ന നാഥാ

നിന്‍ നാമം വാഴ്ത്തുന്നു ഞങ്ങള്‍
നിന്‍ നാമം ഘോഷിക്കും ഞങ്ങള്‍
നാഥ വന്നീടുകില്ലേ ഞങ്ങള്‍ തന്‍ മദ്ധ്യേ
ആശിഷമേകീടാനായ് (യേശു..)

കാല്‍വരി മാമലയില്‍
കാരിരുമ്പാണികളാല്‍
കര്‍ത്തനെ നിന്‍ ദേഹം
ക്രൂശില്‍ തറച്ചുവോ (നിന്‍..)

നശ്വരമാം ഈ ഭൂവില്‍
സ്ഥാനമാനങ്ങള്‍ വേണ്ട
ശാശ്വത ഇമ്പ നാട്ടില്‍
ഞങ്ങളെ ചേര്‍ത്തീടണേ (നിന്‍..)