എല്ലാം എല്ലാം ദാനമല്ലേ

എല്ലാം എല്ലാം ദാനമല്ലേ.. ഇതൊന്നും എന്റെതല്ല..
എല്ലാം എല്ലാം തന്നതല്ലേ.. ഇതൊന്നും ഞാന്‍ നേടിയതല്ല..
ജീവനും ജീവനിയോഗങ്ങളും.. പ്രാണനും പ്രാണപ്രഭാവങ്ങളും..
നാഥാ നിന്‍ ദിവ്യമാം ദാനങ്ങളല്ലേ.. ഇതൊന്നും എന്റെതല്ല... (2)

നിമിഷങ്ങളില്‍ ഓരോ നിമിഷങ്ങളില്‍
എന്നെ പൊതിയുന്ന നിന്‍ ജീവകിരണങ്ങളും (2)
ഒരു മാത്ര പോലും പിരിയാതെ എന്നെ
കരുതുന്ന സ്നേഹവും ദാനമല്ലേ (2) (എല്ലാം..)

ബന്ധങ്ങളില്‍ എന്റെ കര്‍മ്മങ്ങളില്‍
എന്നെ നിന്‍ ജീവസാക്ഷിയായ് നിര്‍ത്തീടുവാന്‍ (2)
പരിപാവനാത്മാവിന്‍ വരദാനമെന്നില്‍
പകരുന്ന സ്നേഹവും ദാനമല്ലേ (2) (എല്ലാം..)