നില്‍ക്കൂ ജനമേ ശ്രവിക്കൂ

നില്‍ക്കൂ ജനമേ ശ്രവിക്കൂ ശ്രവിക്കൂ
ഉണര്‍ന്നെണീക്കൂ നിങ്ങള്‍
അനുതപിക്കൂ ആഗതമായ സമയം
ഇവിടെ സ്വര്‍ഗ്ഗരാജ്യം സ്വര്‍ഗ്ഗരാജ്യം
ഇവിടെ സ്വര്‍ഗ്ഗരാജ്യം
നില്‍ക്കൂ ജനമേ ശ്രവിക്കൂ ശ്രവിക്കൂ

തരുവിന്‍ ചുവടിനു കോടാലി വയ്ക്കും
വിധി നടത്തും ദൈവം (2‍)
മാനവരേ ഓര്‍ക്കുവിന്‍
ഫലം തരാത്ത വൃക്ഷങ്ങളേ
നില്‍ക്കൂ ജനമേ ശ്രവിക്കൂ ശ്രവിക്കൂ

കുഴികള്‍ കുന്നുകള്‍ നിരത്തിടും
വീഥിയൊരുക്കും ദൈവം (2)
മാനവരേ ഉണര്‍ന്നിടൂ
ദൈവകൃപ നിങ്ങള്‍ കാണും (നില്‍ക്കൂ ജനമേ ..)