പത്തുദിനം ഒത്തു

പത്തുദിനം ഒത്തുചേര്‍ന്നങ്ങിഷ്ടപ്പെട്ട പാട്ടുപാടി
കൂട്ടുകാരേ നമ്മള്‍ക്കൊന്നിച്ചാനന്ദിച്ചീടാം
ആതിരപ്പൊന്നൂഞ്ഞാല്‍ പോലെ ആടിപ്പാടി രസിച്ചീടാം
ആനന്ദത്തിന്‍ പെരുമഴ പൊഴിച്ചിടുന്നു

ആടാം പാടാം നമ്മള്‍ക്കൊന്നായ്‌ തിത്തെയ്‌ തക തെയ് തെയ് തോം
ആടാം പാടാം നമ്മള്‍ക്കൊന്നായ്‌ തിത്തിത്താരാ തെയ് തെയ് തോം

ഒന്ന് രണ്ട് മൂന്നെന്നെണ്ണി പത്തു ദിനം കഴിയുമ്പോള്‍
കൂട്ടുകാരേ നമ്മള്‍ക്കിത്തിരി വൈഷമ്യമില്ലേ
ഇലത്തുമ്പില്‍ മഞ്ഞു പോലെ കൊഴിയുന്ന നാളുമെണ്ണി
വിശ്വാസത്തിന്‍ പടകുമായ്‌ മുന്നില്‍ പോയീടാം (ആടാം പാടാം..)

പൂക്കള്‍ ചുറ്റിത്തിരിയുന്ന പൂന്തേന്‍ പെരുവണ്ടു പോലെ
നാഥാ നിന്റെ തിരുമുമ്പില്‍ വരുന്നു ഞങ്ങള്‍
കളകളമൊഴുകുന്ന പുഴയിലെ പൊന്മീന്‍ പോലെ
സ്വര്‍ഗ്ഗരാജ്യം മുമ്പില്‍ കണ്ട് തുഴയെറിയാം (ആടാം പാടാം..)