വരിക വര്‍ഷക്കുറവു

വരിക വര്‍ഷക്കുറവു തീര്‍പ്പാന്‍-വരിക നാഥനേ
മാരി തരിക ജീവനേ

പാരില്‍ പെരുത്ത വരള്‍ച്ചയാലെ-ദാഹം എറുന്നേ
നര ദേഹം മാറുന്നേ- (വരിക..)

നട്ട സസ്യം മഴയില്ലാതെ-പട്ടുപോകുന്നേ
കഷ്ടം വളരെ കൂടുന്നേ- (വരിക.)

ധരണിയേറെ ഉഷ്ണത്താലെ-ഉണങ്ങിപ്പോകുന്നേ
ദുരിതം വളരെ ആകുന്നേ- (വരിക..)

കരുണയോടെ തക്ക മഴ നീ തരിക യേശുവേ
നര ജീവപാലനേ- (വരിക..)

നരരെല്ലാരും ക്ഷാമം കൊണ്ടു-നശിച്ചു പോകുന്നേ
പാരം വലഞ്ഞു പോകുന്നേ- (വരിക..)

ഭൂമി ശേഷിപ്പാനായി മഴ നീ-തരിക വേഗത്തില്‍
രക്ഷാകരനേ യേശുവേ- (വരിക..)