ശുദ്ധാത്മനേ എന്നുള്ളത്തെ

ശുദ്ധാത്മനേ എന്നുള്ളത്തെ
നിന്‍ ജ്യോതിസ്സാല്‍ നിറയ്ക്കുകെ
ജ്ഞാനാഭിഷേകനാത്മനേ
നിന്‍ സപ്തദാനമേകുകെ

മേലില്‍ നിന്നും നിന്‍ ആശിഷം
ആശ്വാസം, സ്നേഹം ജീവനും;
നിന്‍ ദിവ്യശോഭയാല്‍ തന്നു
എന്‍ അന്ധകാരം നീക്കുകെ.

എന്മേല്‍ നിന്‍ തൈലം പൂശുകെ,
നിന്‍ കൃപയാല്‍ നിറയ്ക്കുകെ,
ശത്രുക്കള്‍ ദൂരെ ആകണം
നീ നാഥനായിരിക്കണം.

പിതാകുമാരനായോരെ
അറിഞ്ഞിടാന്‍ തുണയ്ക്കുകെ;
നിന്‍ നാമസ്തോത്രം എന്നുമെ
എന്‍ ഗാനമായി തീരട്ടെ.