എല്ലാരും യേശു നാമത്തെ

എല്ലാരും യേശു നാമത്തെ
എന്നേയ്ക്കും വന്ദിപ്പിന്‍;
എല്ലാറ്റിന്റെ കര്‍ത്താവിന്നു
മഹത്വം കൊടുപ്പിന്‍.

താന്‍ വീണ്ടുകൊണ്ടിട്ടുള്ളോരേ,
വിടാതെ സ്തുതിപ്പിന്‍;
എല്ലാറ്റിന്റെ കര്‍ത്താവിന്നു
മഹത്വം കൊടുപ്പിന്‍.

അജ്ഞാനത്തില്‍ മുങ്ങിയോരേ,
സജ്ഞാനം ഗ്രഹിപ്പിന്‍;
എല്ലാറ്റിന്റെ കര്‍ത്താവിന്നു
മഹത്വം കൊടുപ്പിന്‍.

ഓരോരോ ജാതി ജനമേ,
തന്നില്‍ സന്തോഷിപ്പിന്‍;
എല്ലാറ്റിന്റെ കര്‍ത്താവിന്നു
മഹത്വം കൊടുപ്പിന്‍.