നന്ദിയേകിടുവിന്‍ കരുണകളേ

നന്ദിയേകിടുവിന്‍ കരുണകളേ വാഴ്ത്തുവിന്‍
മഹാസ്നേഹ ദാന വരങ്ങള്‍ സധാമോദമാര്‍ന്നു സ്മരിക്കാന്‍
തിരുമുമ്പില്‍ പ്രണമിച്ചീടാം നന്ദിയേകിടുവിന്‍

ഹൃദയം നുറുങ്ങിയ സമയം
സുഖമേകി അരികിലണഞ്ഞു (2)
കരുണാമൃതമേകി മഹോന്നതമാം
കരമേകി നയിപ്പവനെന്നാളും (നന്ദിയേകിടുവിന്‍..)

പുതുജീവനെന്നില്‍ നിറയാന്‍
തവ ജീവനേകി അണഞ്ഞു (2)
ഭയമാകെ അകറ്റി നിരന്തരമായ്
ബലമേകി വസിപ്പവനെന്നാളും (നന്ദിയേകിടുവിന്‍..)