കാല്‍വരി ക്രൂശിന്മേല്‍ എനിക്കായ്

കാല്‍വരി ക്രൂശിന്മേല്‍
എനിക്കായ് മരിച്ച കര്‍ത്തനേ
ഇത്ര ഏറെ എന്നെ സ്നേഹിപ്പാന്‍
ഞാന്‍ എന്തുള്ളൂ യേശുപരാ (കാല്‍വരി..)

ഞാന്‍ എന്തുള്ളൂ.. ഞാന്‍ എന്തുള്ളൂ..
ഞാന്‍ എന്തുള്ളൂ യേശുപരാ
ഇത്ര ഏറെ എന്നെ സ്നേഹിപ്പാന്‍
ഞാന്‍ എന്തുള്ളൂ യേശുപരാ (2)

നിന്‍ തിരു രക്തത്തിന്‍
തുള്ളികള്‍ തെറിച്ചു ക്രൂശതില്‍
അതില്‍ ഓരോ തുള്ളികള്‍ക്കും ഞാന്‍
എന്തു നല്‍കും മറുവിലയായ് (2) (ഞാന്‍ എന്തുള്ളൂ..)

ദുഷ്ടരാം യൂദന്മാര്‍
ഹിംസ ചെയ്തു നിന്നെ എത്രയോ
നീ പിടഞ്ഞു വേദനയാലേ
അതും എന്‍ പേര്‍ക്കല്ലോ രക്ഷകാ (2) (ഞാന്‍ എന്തുള്ളൂ..)