കനിവിന്‍ ഉറവിടമേ കന്യകാ

കനിവിന്‍ ഉറവിടമേ കന്യകാ മേരിയമ്മേ
തിരുസുതനേശുവിന്‍ തിരുമുഖം
കാണുവാന്‍ വരുന്നവരേ വഴി നയിക്കൂ (2)

ദൂതന്‍ വന്നു മംഗളമായ് ദൂതു നല്‍കിയ നേരം
നാഥനു നീ മന്ദിരമായ് തീരുവാനകമേകി
തിരുവചനവുമായ് മരുവിയോള്‍ നീ
തലമുറതോറും നിരുപമയായ്
പാടാം നിന്‍ സ്തുതി ഗീതം
നിത്യം പാടാം നിന്‍ സ്തുതി ഗീതം (കനിവിന്‍..)

കാല്‍വരിയില്‍ ക്രൂശിതനാം അരുമ സുതന്‍ ചൊല്ലി
അമ്മയെ ഞാനേകിടുന്നു സ്വീകരിക്കൂ നിങ്ങള്‍
അനുദിനമലിവാല്‍ അനുഗ്രഹമേകൂ
അവികലമാകും അകത്തളമേകൂ
പാടാം നിന്‍ സ്തുതി ഗീതം
നിത്യം പാടാം നിന്‍ സ്തുതി ഗീതം (കനിവിന്‍..)