കണ്ടു ഞാന്‍ കാല്‍വരിയില്‍

കണ്ടു ഞാന്‍ കാല്‍വരിയില്‍ എന്നേശു രക്ഷകനെ
എന്റെ ഘോര ദുരിതങ്ങള്‍ അകറ്റാന്‍ എനിക്കായ്‌ തകര്‍ന്നവനെ (2)
നിനക്കായ്‌ ഞാനെന്തു നല്‍കും എനിക്കായ് തകര്‍ന്ന നാഥാ
ഇഹത്തില്‍ ഞാന്‍ വേല ചെയ്തു അണയും നിന്‍ സന്നിധിയില്‍ (2)

വിടുതല്‍ നീ നല്‍കിയല്ലോ അരികില്‍ നീ ചേര്‍ത്തുവല്ലോ (2)
മകനായ് നീ എന്നെ മാറ്റി അധരം നിന്നെ സ്തുതിക്കാന്‍ (2) (നിനക്കായ്‌..)

ദൈവസ്നേഹം പകര്‍ന്നു തന്നു സ്വര്‍ഗ വാതില്‍ തുറന്നു തന്നു (2)
നിത്യ ജീവന്‍ നല്‍കിടാനായ് പുത്രനെ തകര്‍ത്തു ക്രൂശതില്‍ (2) (നിനക്കായ്‌..)