വരുന്നിതാ നാഥന്‍

നീ സാ നീ സാ നീ സാ ഗാ രി സാ
പാ നീ പാ നീ പാ നീ രീ സ നീ
ഗരിസ ഗരിസ ഗരിനീ
സനിപ സനിപ സനിപാ
സരിഗ രിഗപ
ഗപനി പനിസ
ഗരിസനിപനിസാ

വരുന്നിതാ നാഥന്‍..

വരുന്നിതാ നാഥന്‍ വാഴുവാന്‍ ഭൂമൌ
നിരന്ന തന്‍ പരിവാര പദവികളോടെ (2)
വരുന്നിതാ നാഥന്‍..

നരന്നു വാഴ്‌വാന്‍ ഭൂമി ഒരുക്കിനാന്‍ ആദിയില്‍ (2)
നരന്നുടെ മരണത്താല്‍ നടന്നില്ലതെന്നാല്‍ (2) (വരുന്നിതാ..)

നരസുതനായവന്‍ മരിച്ചുയിര്‍ത്താകയാല്‍ (2)
ഭരണമീ ഭൂവില്‍ ചെയ്‌വാന്‍ ലഭിച്ചവകാശം (2) (വരുന്നിതാ..)

പരമ പിതാവിന്റെ തിരു ഹിതമൊത്തു ഭൂ- (2)
യെരുശലേം പുരി രാജനഗരമാക്കീടാന്‍ (2) (വരുന്നിതാ..)