പണ്ടൊരു നാളൊരു സമരിയന്‍

പണ്ടൊരു നാളൊരു സമരിയന്‍
ജെറുസലേമിന്‍ വീഥിയില്‍
ചേതനയറ്റ ശരീരവുമായ്‌
കണ്ടു തന്‍ കുല ശത്രുവിനെ (2)

നിലവിളി കേട്ടവനണഞ്ഞപ്പോള്‍
നിറമിഴിയോടെ കനിവേകി (2)
കരുണയോടെയവന്‍ മുറിവുകള്‍
കഴുകിത്തുടച്ചു വിനയനായ്‌ (2)
നല്ല സമരിയനെപ്പോലെ ജീവിക്കാം
ദൈവസ്നേഹമിതാണെന്നു ചൊല്ലിടാം (2)

മുമ്പേ പോയൊരു ഗുരുവരന്‍
ലേവ്യനും ഉന്നതശ്രേഷ്ഠരും (2)
കണ്ടു പക്ഷേ കാണാതെ മാറിയകന്നു
പരിപാലിക്കാതെ പോയ്‌ മറഞ്ഞു (2)
നല്ല സമരിയനെപ്പോലെ ജീവിക്കാം
ദൈവസ്നേഹമിതാണെന്നു ചൊല്ലിടാം (2)

പണ്ടൊരു നാളൊരു സമരിയന്‍
ജെറുസലേമിന്‍ വീഥിയില്‍
മുറിവേറ്റ തന്‍ കുല ശത്രുവിനെ
തോഴനെപ്പോലവന്‍ പാലിച്ചു
നല്ല സമരിയനെപ്പോലെ ജീവിക്കാം
ദൈവസ്നേഹമിതാണെന്നു ചൊല്ലിടാം (2)