നിന്‍ സന്നിധി അണയുന്നു

നിന്‍ സന്നിധി അണയുന്നു
നിന്‍ ശബ്ദം കേള്‍ക്കുന്നു
നല്‍കിടുന്നെന്‍ മാനസം
സ്വീകരിക്കെന്‍ ജീവിതം (2)

സ്വന്തമായ്‌ നല്‍കീടുവാന്‍ ഒന്നുമില്ലെന്‍ കൈകളില്‍
ദേഹം ദേഹിയും നല്‍കിടാം കുഞ്ഞുഹൃദയവുമേകിടാം (2)
ആയുസേകും നാള്‍കളെല്ലാം നിന്‍ഹിതം അറിഞ്ഞിടാന്‍
സമ്പൂര്‍ണ്ണമായ്‌ എന്നെ നല്‍കിടുന്നു (നിന്‍..)

സ്വന്ത ജീവരക്തമേകി വീണ്ടെടുത്തു എന്നെ നീ
ജീവസാക്ഷിയായ്‌ തീര്‍ന്നിടാം ക്രൂശെ നോക്കി ജീവിക്കാം (2)
തിരുഹിതമറിഞ്ഞു ഞാന്‍ നിന്‍ പാതേ ഗമിച്ചിടാന്‍
സമ്പൂര്‍ണ്ണമായ്‌ എന്നെ നല്‍കിടുന്നു (നിന്‍..)