താരമേ പൊന്‍ താരമേ

താരമേ പൊന്‍ താരമേ
ബെത്ലെഹേമിന്‍ പുളകമേ
മുക്തിദായകനേശു പിറന്നു
സന്മനസ്സുള്ളോര്‍ക്കു ശാന്തി.. ശാന്തി.. (3) (താരമേ..)

വചനം ഭൂമിയല്‍ മാംസമായി
ശാന്തിയരുളുന്ന മന്ത്രമായി (2)
സൌഖ്യമേകുന്ന ഔഷധമായി
മോചനമേകുന്ന വഴിയായി
യേശു നാഥന്‍ വരവായി (താരമേ..)

ദാഹം തീര്‍ക്കുന്ന ജലമായി
വിശപ്പ്‌ മാറ്റുന്ന അപ്പമായി (2)
ഇരുട്ടു മാറ്റുന്ന വിളക്കായി
പ്രത്യാശ പകരും ഉയര്‍പ്പായി
യേശു നാഥന്‍ വരവായി (താരമേ..)