വഴി തുറന്നീടും ദൈവം

വഴി തുറന്നീടും ദൈവം വഴി തുറന്നീടും
എന്‍ ദുഃഖത്തില്‍ എന്‍ ഭാരത്തില്‍ ആശയറ്റ വേളയില്‍
വഴിയടയുമ്പോള്‍ ദൈവകരം പ്രവര്‍ത്തിക്കും
നല്‍കിടും യേശു ആശ്വാസം
വന്‍ കരത്തിനാല്‍ .. ദൈവശക്തിയാല്‍ ..

യേശു എന്റെ ആത്മനാഥനെന്നും
കൈവിടില്ല ഒരു നാളും എന്നെ - ആകാശം ഭൂമി
സര്‍വ്വം മാറിപ്പോയാലും മാറില്ല നിന്‍ ദയ എന്നില്‍ ..

വിടുതല്‍ നല്‍കീടും ദൈവം വിടുതല്‍ നല്‍കീടും
നീറുന്ന പ്രയാസത്തില്‍ യേശു വിടുതല്‍ നല്‍കീടും
ആരുമാലംബം ഇല്ലാത്ത വേളകളില്‍
തിരു മാര്‍വ്വില്‍ എന്നെ മറച്ചു നാഥന്‍
ആശ്വാസം നല്‍കും സഹായം നല്‍കും..