കൂടെയുള്ള കൂട്ടുകാരനേശു

കൂടെയുള്ള കൂട്ടുകാരനേശു
കൂട്ടുകൂടാന്‍ വന്നിടുന്ന യേശു (2)
ആഹാ എത്ര ആനന്ദം എത്ര സന്തോഷം
യേശുനാഥന്‍ എന്നുമെന്നും കൂടെയുള്ളതാല്‍ (2)

പാടിടാം നാം ആടിടാം നാം
ഘോഷിച്ചിടാം യേശുവിന്‍ നാമം

പ്രതികൂലവേളകളില്‍ കൂടെയുള്ളവന്‍
സന്തോഷനേരത്തും കൂടെയുള്ളവന്‍ (2)
ഉപദേശം നല്‍കിയെന്നും നടത്തുന്നവന്‍
യേശുനാഥന്‍ എന്നും നല്ല കൂട്ടുകാരന്‍ (2)

ഏകാന്തവേളകളില്‍ കൂടെയുള്ളവന്‍
ആശ്വാസം എകിടുവാന്‍ കൂടെയുള്ളവന്‍ (2)
ആപത്തനര്‍ത്ഥങ്ങളില്‍ കാത്തിടുന്നവന്‍
യേശുനാഥന്‍ എന്നും നല്ല കൂട്ടുകാരന്‍ (2)