കാഹളശബ്ദം വാനില്‍

കാഹളശബ്ദം വാനില്‍ മുഴങ്ങും
പൊന്‍മണവാളന്‍ തന്‍ വരവില്‍
കാത്തിരുന്നെങ്ങള്‍ കാലങ്ങളെല്ലാം
നിദ്രയിലായ്പ്പോയ്‌ ശുദ്ധര്‍ പലര്‍

സ്വര്‍ഗ്ഗമണാളാ സ്വര്‍ഗ്ഗമണാളാ
സ്വാഗതം ദേവാ രാജാ ജയ!
ഹാ ഹല്ലേലൂയാ ഗാനങ്ങളോടെ
വാഴുന്നു ഞങ്ങള്‍ കാത്തു നിന്നെ

കള്ളന്‍ പോല്‍ നീ നിന്‍ നിക്ഷേപത്തിന്നായ്‌
വാനില്‍ വരുമ്പോള്‍ ശുദ്ധരെല്ലാം
ദിക്കുകളില്‍ നി-ന്നെത്തും ക്ഷണത്തില്‍
മദ്ധ്യവാനില്‍ നിന്‍ സന്നിധിയില്‍ (സ്വര്‍ഗ്ഗമണാളാ..)

തേജസമ്പൂര്‍ണ്ണന്‍ ശോഭനതാരം
മോഹനരൂപന്‍ ഏവരിലും
മാനിതന്‍ വാനില്‍ താതനാല്‍ നിത്യം
വീണ്ടവനേഴ-യാമെന്നെയും (സ്വര്‍ഗ്ഗമണാളാ..)