വിരിയൂ പ്രഭാതമേ

വിരിയൂ പ്രഭാതമേ
തെളിയൂ പ്രകാശമേ
യേശുവേ മിശിഹായേ
ദീവ്യമാം വെളിച്ചമേ (2) (വിരിയൂ..)

പാപമാം ഇരുള്‍ മാറ്റാന്‍
പുണ്യദീപമായ് വരൂ
മാമകമനസ്സിലെ
കോവിലിന്‍ അകതാരില്‍ (2) (വിരിയൂ..)

താവകഹിതം ചെയ്തു
മോഹന മോക്ഷം പുല്‍കാന്‍
അജ്ഞത നീക്കി ദീവ്യ-
ജ്ഞാനിയാക്കീടുകെന്നെ (2) (വിരിയൂ..)