നന്മയല്ലാതൊന്നും

നന്മയല്ലാതൊന്നും ചെയ്‌തിടാത്തവന്‍
തിന്മയാകെ മായിക്കുന്നവന്‍
പാപമെല്ലാം ക്ഷമിക്കുന്നവന്‍
പുതുജീവനെന്നില്‍ പകരുന്നവന്‍

യേശു.. യേശു.. അവനാരിലും വലിയവന്‍
യേശു.. യേശു.. അവനാരിലും മതിയായവന്‍ (2)

ഇരുള്‍ നമ്മെ മൂടിടുമ്പോള്‍
ലോക വെളിച്ചമായി അവനണയും
രോഗികളായിടുമ്പോള്‍
സൗഖ്യദായകന്‍ അവന്‍ കരുതും
അവനാലയത്തില്‍ സ്വര്‍ഗ്ഗനന്മകളാല്‍
നമ്മെ നിറച്ചീടും അനുദിനവും (യേശു..)

ദൈവത്തെ സ്‌നേഹിക്കുമ്പോള്‍
സര്‍വ്വം നന്മയ്‌ക്കായി ഭവിച്ചിടുന്നു
തിരുഹിതമനുസരിച്ചാല്‍
നമുക്കൊരുക്കിടും അവനധികം
കൃപയരുളീടുമേ ബലമണിയിക്കുമേ
മാറാ മധുരമായ് മാറ്റീടുമേ (യേശു..)